കോഴിക്കോട്: ഐ ലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്.സി. മധ്യനിരതാരം അക്ബർ ഖാനെ സ്വന്തമാക്കി. മണിപ്പൂരിൽനിന്നുള്ള 22-കാരൻ താരം കഴിഞ്ഞ സീസണിൽ നെറോക്ക എഫ്.സി.ക്കുവേണ്ടിയാണ് കളിച്ചത്.

കഴിഞ്ഞ സീസണിൽ 11 കളിയിൽ നെറോക്കയ്ക്കായി കളിച്ച താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മുമ്പ് സാഗോൾബാൻഡ് എഫ്.സി.ക്കായി കളിച്ചിട്ടുണ്ട്.