ബാങ്കോക്ക്: തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്റൺ മിക്‌സഡ് ഡബിൾസ് സെമിഫൈനലിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി അശ്വിനി പൊന്നപ്പ സഖ്യം തോറ്റു. തായ്‌ലൻഡിന്റെ സാപ്‌സിരീ ഡെച്ചപോൾ സഖ്യത്തോടാണ് തോറ്റത് (22-20, 18-21, 21-12). പുരുഷ ഡബിൾസിൽ സാത്വിക് സായ്‌രാജ് ചിരാഗ് ഷെട്ടി സഖ്യവും തോറ്റതോടെ ടൂർണമെന്റിൽ ഇന്ത്യൻ പ്രതീക്ഷ അവസാനിച്ചു.