മലപ്പുറം: ദക്ഷിണേന്ത്യ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് കാലിക്കറ്റ് സർവകലാശാലാ സിന്തറ്റിക് സ്റ്റേഡിയത്തിൽ 26,27,28 തീയതികളിൽ നടക്കും. കേരള അത്‌ലറ്റിക് അസോസിയേഷന്റെയും ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെയും നേതൃത്വത്തിലാണ് മത്സരം നടത്തുന്നത്.

ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി 739 അത്‌ലറ്റുകൾ മത്സരിക്കും. അണ്ടർ-14, അണ്ടർ-16, അണ്ടർ-18, അണ്ടർ- 20 എന്നീ ജൂനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് മത്സരം നടത്തുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിൽനിന്ന് 159 കുട്ടികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ആർ.ടി.പി.സി.ആർ. ടെസ്റ്റ് ചെയ്ത് കോവിഡ് നെഗറ്റീവായവരെ മാത്രമേ മത്സരത്തിൽ പങ്കെടുപ്പിക്കുകയുള്ളൂ.

പത്രസമ്മേളനത്തിൽ അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ അംഗം ഡോ. സക്കീർ ഹുസൈൻ, എം. വേലായുധൻകുട്ടി, കെ.കെ. രവീന്ദ്രൻ, ഷാഫി അമ്മായത്ത്, അജയ് രാജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.