മിലാൻ: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോളുകളുമായി തിളങ്ങിയ കളിയിൽ യുവന്റസിന് ജയം. ഇറ്റാലിയൻ സീരി എ ഫുട്‌ബോളിൽ ക്രോട്ടോണിനെ തോൽപ്പിച്ചു (3-0). ജയത്തോടെ യുവന്റസ് ലീഗിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു.

38, 45+ 1 മിനിറ്റുകളിലാണ് ക്രിസ്റ്റ്യാനോ ഗോൾ നേടിയത്. വെസ്റ്റൺ മാക്‌കെന്നിയും (66) സ്കോർ ചെയ്തു. 22 കളിയിൽ 45 പോയന്റുമായി യുവന്റസ് മൂന്നാം സ്ഥാനത്തേക്കു കയറി. 23 കളിയിൽ 53 പോയന്റുമായി ഇന്റർമിലാൻ ഒന്നാമതുണ്ട്.