ബെംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ബുധനാഴ്ച റെയിൽവേസിനെ നേരിടും. മത്സരം രാവിലെ ഒമ്പതു മുതൽ. എലൈറ്റ് ഗ്രൂപ്പ് സിയിൽ കേരളത്തിന്റെ മൂന്നാം മത്സരമാണിത്. കേരളവും റെയിൽവേസും ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചു. എട്ടുപോയന്റ് വീതമാണെങ്കിലും മികച്ച റൺനിരക്കിന്റെ അടിസ്ഥാനത്തിൽ റെയിൽവേസ് ഒന്നാം സ്ഥാനത്തും കേരളം രണ്ടാമതും നിൽക്കുന്നു.