ന്യൂഡൽഹി: ഇന്ത്യൻ അത്‌ലറ്റിക്സ് ടീമിന്റെ ഹൈ പെർഫോമൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് വോൾകർ ഹെർമാൻ രാജിവെച്ചു. ജർമൻകാരനായ വോൾകർ 2019 ജൂണിലാണ് ഈ സ്ഥാനം ഏറ്റെടുത്തത്. ടോക്യോ ഒളിമ്പിക്സ് ലക്ഷ്യമിട്ടായിരുന്നു നിയമനം. ഒളിമ്പിക്സ് ഒരുവർഷം നീട്ടിയതോടെ 2024 ഒളിമ്പിക്സ് വരെ ഹെർമന്റെ കരാർ നീട്ടിനൽകിയിരുന്നു. എന്നാൽ, അദ്ദേഹം കരാർ ഒപ്പിട്ടില്ലെന്ന് ഇന്ത്യൻ അത്‌ലറ്റിക്സ് ഫെഡറേഷൻ അറിയിച്ചു.