ബെംഗളൂരു: 2021 ഏഷ്യകപ്പ് ബാസ്കറ്റ്‌ബോൾ യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ മലയാളിതാരം സെജിൻ മാത്യു ഇടംപിടിച്ചു. തിരുവല്ല സ്വദേശിയായ സെജിൻ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് വിദ്യാർഥിയാണ്. ഈമാസം 24മുതൽ 30വരെ ബഹ്‌റൈനിലാണ് മത്സരം. ഒ.എൻ.ജി.സി.യുടെ വിശേഷ് ഭൃഗുവംശി ടീമിനെ നയിക്കും.