റോം: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിൽ യുവന്റസിന് ജയം. ഇറ്റാലിയൻ സീരി എ ഫുട്‌ബോളിൽ കാഗ്ലിയാരിയെ തോൽപ്പിച്ചു (2-0). 38, 42 മിനിറ്റുകളിലാണ് ക്രിസ്റ്റ്യാനോ ഗോൾ നേടിയത്. ലീഗിൽ ക്രിസ്റ്റ്യാനോക്ക് എട്ട് ഗോളായി.

ഇതോടെ എട്ട് കളിയിൽ 16 പോയന്റായ യുവന്റസ് ലീഗിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. ഏഴ് കളിയിൽ 17 പോയന്റുള്ള എ.സി.മിലാനാണ് ഒന്നാമത്. അവസാന അഞ്ച് കളിയിൽ യുവന്റസിന്റെ രണ്ടാം ജയമാണിത്. മറ്റൊരു കളിയിൽ ലാസിയോ ക്രോട്ടോണിനെ തോൽപ്പിച്ചു (2-0). സിറോ ഇമ്മൊബിലെ (21), ജോക്വിൻ കൊറേയ (58) എന്നിവർ സ്കോർ ചെയ്തു. അറ്റ്‌ലാന്റ- സ്പെസിയ സമനിലയിൽ (0-0) പിരിഞ്ഞു.