മുംബൈ: സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ പേസ് ബൗളർ ടി. നടരാജൻ ഐ.പി.എലിലെ ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് പിന്മാറി. കാൽമുട്ടിനേറ്റ പരിക്കുകാരണമാണ് നടരാജൻ പിൻവാങ്ങിയത്. ഇടംകൈയൻ പേസ് ബൗളറായ നടരാജൻ കഴിഞ്ഞ സീസണിൽ ഹൈദരാബാദിന്റെ മുന്നേറ്റത്തിൽ വലിയ പങ്കുവഹിച്ചിരുന്നു.