കാൻഡി: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശ് കൂറ്റൻ സ്കോറിലേക്ക്. രണ്ടാംദിനമായ വ്യാഴാഴ്ച കളി നിർത്തുമ്പോൾ നാലിന് 474 എന്ന നിലയിലാണ് സന്ദർശകർ. നജ്മുൽ ഹുസൈൻ (163), ക്യാപ്റ്റൻ മൊമിനുൾ ഹഖ് (127) എന്നിവർ സെഞ്ചുറി നേടി. ഓപ്പണർ തമീം ഇഖ്ബാൽ 90 റൺസെടുത്തിരുന്നു. വെളിച്ചക്കുറവ് കാരണം വ്യാഴാഴ്ച കളി നേരത്തേ നിർത്തി.