ലണ്ടൻ: പുതിയ പരിശീലകനു കീഴിൽ ടോട്ടനത്തിന് ജയത്തുടക്കം. സതാംപ്ടണിനെ 2-1 ന് തോൽപ്പിച്ചു. ഗാരേത് ബെയ്ൽ (60), സൺ ഹ്യൂങ് മിൻ (പെനാൽട്ടി-90) എന്നിവർ ടോട്ടനത്തിനായി ഗോൾ നേടി. ഡാനി ഇങ്‌സ് (30) സതാംപ്ടണിനായി സ്കോർ ചെയ്തു.

താത്‌കാലിക പരിശീലകൻ റയാൻ മാസണിനു കീഴിൽ ടോട്ടനത്തിന്റെ ആദ്യ മത്സരമാണിത്. ടോട്ടനത്തെ ഇറക്കിയതോടെ പ്രീമിയർ ലീഗിലെ പ്രായം കുറഞ്ഞ (29 വയസ്സ്‌ 312 ദിവസം) പരിശീലകനെന്ന നേട്ടവും മാസണിന് സ്വന്തമായി. 33 കളിയിൽ 53 പോയന്റുള്ള ടോട്ടനം ലീഗിൽ ആറാം സ്ഥാനത്താണ്.