മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്‌ബോളിൽ യുവന്റസ് പാർമയെ തോൽപ്പിച്ചു (3-1). അലക്സ് സാൻഡ്രോ ഇരട്ടഗോൾ (43, 47) നേടി. മാത്തിയാസ് ഡി ലിറ്റും (68) സ്കോർ ചെയ്തു. പാർമയ്ക്കായി ഗാസ്റ്റൺ ബ്രുഗ്മാനും (25) ലക്ഷ്യം കണ്ടു.

അതേസമയം ഇന്റർമിലാൻ സ്പെസിയയുമായി സമനിലയിൽ കുരുങ്ങി (1-1). ഇവാൻ പെരിസിച്ച് (39) ഇന്ററിനായും ഡീഗോ ഫാരിസ് (12) സ്‌പെസിയക്കായും ഗോൾ നേടി. ഇന്റർമിലാൻ (76), എ.സി. മിലാൻ (66), യുവന്റസ് (65) ടീമുകളാണ് ലീഗിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.