പാരീസ്: പി.എസ്.ജി. ക്ലബ്ബ് ഫ്രഞ്ച് കപ്പ് ഫുട്‌ബോളിന്റെ സെമിഫൈനലിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ ആംഗേഴ്‌സിനെ തകർത്തു (5-0).

മൗറോ ഇക്കാർഡിയുടെ ഹാട്രിക്കാണ് (9, 68, 90) വിജയത്തിൽ നിർണായകമായത്. സൂപ്പർ താരം നെയ്മറും (65) ലക്ഷ്യം കണ്ടു. വിൻസെന്റ് മാൻസ്യൂവിന്റെ സെൽഫ് ഗോളും (23) ടീമിന് ലഭിച്ചു.