മഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്‌ബോളിൽ റയൽ മഡ്രിഡ് 3-0ത്തിന് കാഡിസിനെ തോൽപ്പിച്ചു. സൂപ്പർതാരം കരീം ബെൻസമയുടെ ഇരട്ടഗോളാണ് നിലവിലെ ചാമ്പ്യൻമാർക്ക് തുണയായത്. 30-ാം മിനിറ്റിൽ പെനാൽട്ടിയിൽനിന്ന് സ്കോർ ചെയ്ത ബെൻസമ 33-ാം മിനിറ്റിലും ഗോൾ നേടി. കാസെമിറോയും (40) ലക്ഷ്യം കണ്ടു. ഇതോടെ 32 കളിയിൽ 70 പോയന്റുമായി റയൽ ഒന്നാം സ്ഥാനത്തേക്ക് കയറി. രണ്ട് മത്സരം കുറച്ചുകളിച്ച ബാഴ്‌സലോണയ്ക്ക് 65 പോയന്റുണ്ട്.