ഷിംല: സമുദ്രനിരപ്പിൽനിന്ന് 11000 അടി ഉയരത്തിൽ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. ഹിമാചൽ പ്രദേശിലെ ലാഹോൾ സ്പിതിയിൽ സിസ്സു വില്ലേജിലാണ് ലോകോത്തര ക്രിക്കറ്റ് സ്റ്റേഡിയം പണിയുന്നത്. പണി പൂർത്തിയായാൽ ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സ്റ്റേഡിയം എന്ന നേട്ടം സ്വന്തമാകും.

അടൽ തുരങ്കത്തിന് സമീപം സിസ്സു തടാകത്തിനും ചന്ദ്ര നദിക്കും ഇടയിലാകും സ്റ്റേഡിയം ഉയരുക. ഇതിനുള്ള പരിസ്ഥിതി അനുമതിയായി. സ്ഥലം ഏറ്റെടുപ്പ് തുടങ്ങിയതായി സർക്കാർ അറിയിച്ചു.