മുംബൈ: ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ നിശ്ചിതസമയത്ത് ഓവർ എറിഞ്ഞു പൂർത്തിയാക്കാത്തതിനാൽ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ക്യാപ്റ്റൻ ഒയിൻ മോർഗന് പിഴവിധിച്ചു. 12 ലക്ഷം രൂപയാണ് പിഴയായി നൽകേണ്ടത്. ഇതേ പിഴവ് ആവർത്തിച്ചാൽ കനത്ത നടപടി നേരിടേണ്ടിവരും.

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം.എസ്. ധോനി, മുംബൈ ഇന്ത്യൻസിന്റെ രോഹിത് ശർമ എന്നിവർക്കും നേരത്തേ ഇതേ കാരണത്താൽ പിഴ വിധിച്ചിരുന്നു.