കൊച്ചി: പുതിയ സീസണിലേക്കുള്ള ഹോം ജേഴ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തിറക്കി. 1973-ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് ആദരമർപ്പിച്ചുള്ളതാണ് ജേഴ്‌സി. 1973 എന്ന് ആലേഖനം ചെയ്ത മഞ്ഞയും നീലയും ജേഴ്‌സിയിലാകും ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കളിക്കാനിറങ്ങുന്നത്. ടീമിന്റെ എവേ ജേഴ്‌സി ഉടൻ പുറത്തിറങ്ങും.