ന്യൂഡൽഹി: ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തിൽ വൻ വർധന. 40 മത്സരത്തിലേറെ കളിച്ച സീനിയർ താരങ്ങളുടെ ഒരു ദിവസത്തെ പ്രതിഫലം 35,000 രൂപയിൽനിന്ന് 60000 ആയി ഉയർത്തി. അണ്ടർ 23 താരങ്ങളുടെ പ്രതിഫലം 25,000 ആയും അണ്ടർ 19 കളിക്കാരുടേത് 20000 ആയും ഉയർത്തി. വനിതകളുടെ പ്രതിഫലത്തിലും ആനുപാതിക വർധനയുണ്ട്.

കഴിഞ്ഞവർഷം കോവിഡ് കാരണം രഞ്ജി മത്സരങ്ങൾ മുടങ്ങിയതിനാൽ 2019-20 കാലത്ത് കളിച്ചവർക്ക് പ്രതിഫലത്തിന്റെ 50 ശതമാനം നഷ്ടപരിഹാരമായി നൽകും.