റോം: ഇറ്റാലിയൻ സീരി ഫുട്‌ബോളിൽ നാപ്പോളി യുഡീനെസിനെ തോൽപ്പിച്ചു (4-0). വിക്ടർ ഓസിംഹെൻ (24), അമിർ റഹ്മാനി (35), കാലിദു കൗലിബാലി (52), ഹിർവിങ് ലോറൻസോ (84) എന്നിവർ ഗോൾ നേടി.

ജയത്തോടെ നാപ്പോളി ലീഗിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു. നാല് കളിയിലായി 12 പോയന്റാണുള്ളത്.