മുംബൈ: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടസാധ്യതയിൽ മുന്നിലുള്ള ടീം ഇന്ത്യയെന്ന് പാകിസ്താൻ മുൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. “ഗൾഫിൽ നടക്കുന്ന ലോകകപ്പിൽ വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ടീംതന്നെയാണ് മുന്നിൽ. ഉപഭൂഖണ്ഡത്തിലെ അതേ സാഹചര്യങ്ങൾ തന്നെയാണ് ഗൾഫിലും. ആര് ജയിക്കുമെന്ന് ഒരു ടൂർണമെന്റിന് മുമ്പും പറയാനാവില്ല. വിജയസാധ്യതയാണ് വിലയിരുത്തുന്നത്. എന്റെ അഭിപ്രായത്തിൽ ആ സാധ്യത ഇന്ത്യക്കാണ്. അവർക്ക് മികച്ച അനുഭവസമ്പത്തുള്ള താരങ്ങളുണ്ട്. ഐ.പി.എലിൽ ഇന്ത്യൻ താരങ്ങളുടേത് മികച്ച പ്രകടനമായിരുന്നു”- യുട്യൂബ് ചാനലിൽ ഇൻസമാം പറഞ്ഞു. ഇന്ത്യ-പാകിസ്താൻ പോരാട്ടം ഫൈനലിന് മുമ്പുള്ള ഫൈനലാണെന്നും ജയിക്കുന്ന ടീമിന് മുന്നോട്ടുകുതിക്കാനുള്ള ശക്തി കൂടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.