മെൽബൺ: മത്സരം ജയിപ്പിക്കാൻ ശേഷിയുള്ള കുറെയേറെ താരങ്ങളുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ‘ഭയങ്കരൻമാരാ’ണെന്ന് ഓസ്‌ട്രേലിയൻ താരം സ്റ്റീവൻ സ്മിത്ത്. കിരീടസാധ്യതയുള്ള ടീമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

സന്നാഹമത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് ഓസ്‌ട്രേലിയയെ തകർത്തത് കഴിഞ്ഞ ദിവസമാണ്. സ്മിത്ത് ഈ മത്സരത്തിൽ 48 പന്തിൽ 57 റൺസടിച്ചിരുന്നു.

“ഐ.പി.എലുമായി ബന്ധപ്പെട്ട് കുറെനാളായി ഇന്ത്യ ഇതേ സാഹചര്യത്തിൽ കളിക്കുന്നു. ഇതവർക്ക് ഗുണംചെയ്യും”- സ്മിത്ത് പറഞ്ഞു.