വെബ്ലി: യൂറോ കപ്പിൽ നിർണായക പോരാട്ടത്തിനൊരുങ്ങുന്ന സ്‌കോട്ട്‌ലൻഡിന് കനത്ത തിരിച്ചടിയായി യുവതാരം ബില്ലി ഗിൽമറിന്റെ കോവിഡ് രോഗബാധ. ഇംഗ്ലണ്ടിനെതിരേ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ മധ്യനിരതാരത്തിന് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പത്തുദിവസം താരം സമ്പർക്കവിലക്കിലാകും. ടീമിലെ മറ്റ് താരങ്ങളുടെ പരിശോധനാഫലം നെഗറ്റീവാണ്.

നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാൻ ടീമിന് ചൊവ്വാഴ്ച രാത്രി നടക്കുന്ന കളിയിൽ ക്രൊയേഷ്യയോട് ജയം അനിവാര്യമാണ്.