ബുഡാപെസ്റ്റ്: പരിക്കേറ്റ ഫ്രഞ്ച് താരം ഒസുമാനെ ഡെംബലയ്ക്ക് യൂറോ കപ്പിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും. ഹംഗറിക്കെതിരായ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി 30 മിനിറ്റിനുശേഷം പരിക്കേറ്റ് താരം മടങ്ങിയിരുന്നു.

മുട്ടിനേറ്റ പരിക്കാണ് ഡെംബലയ്ക്ക് വിനയായത്. താരത്തിന് വിദഗ്ധചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.