ടോക്യോ: അടുത്തമാസം തുടങ്ങുന്ന ടോക്യോ ഒളിമ്പിക്‌സിൽ ജപ്പാനിൽനിന്നുള്ള 10000 കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം നൽകാൻ സംഘാടകർ തീരുമാനിച്ചു. മത്സരവേദികളിലെ സീറ്റുകളുടെ 50 ശതമാനത്തോളം വരുമിത്. ഇതിനിടെ, കോവിഡ് രോഗം വ്യാപിച്ചാൽ കാണികളെ വിലക്കുമെന്നും സംഘാടകർ പറഞ്ഞു. ഒളിമ്പിക്‌സിന് മറ്റ് രാജ്യങ്ങളിൽനിന്നുള്ള കാണികൾ വേണ്ടെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. ജപ്പാനിലെ കാണികളെയും അനുവദിക്കേണ്ടെന്ന് അഭിപ്രായമുണ്ടായിരുന്നു. ഒളിമ്പിക്‌സ് ജൂലായ് 23-ന് തുടങ്ങും.

ഓഗസ്റ്റ് 24 മുതൽ ടോക്യോയിൽ നടക്കേണ്ട പാരാലമ്പിക്സിൽ കാണികളെ കയറ്റണോ എന്നകാര്യം പിന്നീട് തീരുമാനിക്കും.