മഡ്ഗാവ്: ഇഞ്ചുറി ടൈം ഗോളിൽ വിജയം പിടിച്ചെടുത്ത് നിലവിലെ ചാമ്പ്യൻമാരായ എ.ടി.കെ. മോഹൻബഗാൻ. മുൻചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്.സിയെ തോൽപ്പിച്ചു (1-0). പകരക്കാരനായി ഇറങ്ങിയ ഡേവിഡ് വില്യംസ് ഗോൾ നേടി. ഹാവി ഹെർണാണ്ടസിന്റെ കോർണർകിക്കിൽ നിന്ന് ഹെഡ്ഡറിലൂടെയാണ് വില്യംസ് സ്കോർ ചെയ്തത്.

12 കളിയിൽ 24 പോയന്റുമായി ബഗാൻ രണ്ടാം സ്ഥാനത്ത് തുടരുന്നു. രണ്ട് മത്സരത്തിനുശേഷമാണ് ടീം വിജയവഴിയിലെത്തുന്നത്. 13 കളിയിൽ 15 പോയന്റുള്ള ചെന്നൈയിൻ ആറാം സ്ഥാനത്താണ്.