ലണ്ടൻ: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട്‌ ടീമിൽ ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ്, പേസ് ബൗളർ ജോഫ്ര ആർച്ചർ എന്നിവരെ ഉൾപ്പെടുത്തി. ഇക്കഴിഞ്ഞ ശ്രീലങ്കൻ പര്യടനത്തിൽ ഇരുവർക്കും വിശ്രമം അനുവദിച്ചിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ചെന്നൈയിലാണ്. ഒന്നാം ടെസ്റ്റ് ഫെബ്രുവരി അഞ്ചിന് തുടങ്ങും. മൂന്നും നാലും ടെസ്റ്റുകൾ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ നടക്കും. ജോ റൂട്ട് നയിക്കുന്ന ടീമിൽ അഞ്ച് റിസർവ് താരങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.