ബെർലിൻ: ജർമൻ ബുണ്ടസ് ലിഗ ഫുട്‌ബോളിൽ ബയേൺ മ്യൂണിക്കിനും റെഡ്ബുൾ ലെയ്പ്‌സിഗിനും ജയം. ബയേൺ ഓഗ്‌സ്ബർഗിനെ കീഴടക്കി. 13-ാം മിനിറ്റിൽ പെനാൽട്ടിയിൽ നിന്ന് റോബർട്ട് ലെവൻഡോവ്‌സ്കി ഗോൾ നേടി.

എമിൽ ഫോർസ്ബർഗിന്റെ (70) ഗോളിലാണ് ലെയ്പ്‌സിഗ് യൂണിയൻ ബെർലിനെ കീഴടക്കിയത്. 17 കളിയിൽ 39 പോയന്റുമായി ബയേൺ ഒന്നാമതും 35 പോയന്റുമായി ലെയ്പ്‌സിഗ് രണ്ടാമതുമാണ്.