മ്യൂണിക്: ജർമൻ ബുണ്ടസ് ലീഗ്‌ ഫുട്‌ബോളിൽ ബയേൺ മ്യൂണിക് കിരീടത്തിനരികെ. ബയേർ ലേവർക്യൂസനെ തോൽപ്പിച്ചതോടെ (2-0) ഇനിയുള്ള നാല് മത്സരങ്ങളിൽ ഒരുവിജയം നേടിയാൽ ബയേണിന് കിരീടം നിലനിർത്താം. എറിക് മാക്‌സിം മോട്ടിങ് (7), ജോഷ്വോ കിമ്മിച്ച് (13) എന്നിവർ ബയേണിനായി ഗോൾ നേടി.

30 കളിയിൽ ബയേണിന് 71 പോയന്റായി. രണ്ടാംസ്ഥാനത്തുളള റെഡ്ബുൾ ലെയ്പ്‌സിഗിന് 61 പോയന്റാണുള്ളത്.