സിഡ്‌നി: ഭാര്യയെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു എന്ന പരാതിയിൽ ഓസ്‌ട്രേലിയയുടെ മുൻ ക്രിക്കറ്റ് താരം ൈമക്കൽ സ്ലേറ്ററെ അറസ്റ്റുചെയ്തു. വടക്കൻ സിഡ്‌നിയിലെ വീട്ടിൽനിന്നാണ് സ്ലേറ്ററെ അറസ്റ്റുചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടു. ഗാർഹിക പീഡനത്തിനാണ് കേസ്. സംഭവത്തെക്കുറിച്ച് സ്ലേറ്റർക്ക് ഒന്നും പറയാനില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പ്രതികരിച്ചു.

ഓസ്‌ട്രേലിയയ്ക്കുവേണ്ടി 74 ടെസ്റ്റിൽ 5312 റൺസും 42 ഏകദിനത്തിൽ 987 റൺസും നേടിയ

സ്ലേറ്റർ വിരമിച്ചശേഷം കമന്ററിയിലും സജീവമായിരുന്നു.