മെൽബൺ: ഓസ്‌ട്രേലിയൻ പേസ് ബൗളർ ജെയിംസ് പാറ്റിൻസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 31-കാരനായ പാറ്റിൻസൺ അഭ്യന്തര ക്രിക്കറ്റിൽ തുടരും. ഓസ്‌ട്രേലിയക്കുവേണ്ടി 21 ടെസ്റ്റും 15 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 2011-ൽ ഏകദിനത്തിലൂടെയാണ് അന്താരാഷ്ട്ര മത്സരം കളിച്ചുതുടങ്ങിയത്. ടെസ്റ്റിൽ 81 വിക്കറ്റും ഏകദിനത്തിൽ 16 വിക്കറ്റുമുണ്ട്.