അബുദാബി: ട്വന്റി-20 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നമീബിയ ഹോളണ്ടിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു. സ്കോർ: ഹോളണ്ട് 20 ഓവറിൽ നാലിന് 164. നമീബിയ 19 ഓവറിൽ നാലിന് 166.

പുറത്താകാതെ 66 റൺസെടുത്ത ഡേവിഡ് വൈസെയുടെ മികച്ച പ്രകടനമാണ് നമീബിയക്ക് തുണയായത്. ആദ്യം ബാറ്റ് ചെയ്ത ഹോളണ്ടിനായി ഓപ്പണർ മാക്സ് ഒ ഡൗഡ് 70 റൺസെടുത്തു.

ജയത്തോടെ ഇംഗ്ലണ്ട്‌

അബുദാബി: ട്വന്റി-20 സന്നാഹത്സരത്തിൽ ന്യൂസീലൻഡിനെതിരേ ഇംഗ്ലണ്ടിന് ജയം. 13 റൺസിനാണ് ഇംഗ്ലീഷ് ടീം ജയംനേടിയത്. സ്കോർ: ഇംഗ്ലണ്ട് 20 ഓവറിൽ ആറിന് 163. ന്യൂസീലൻഡ് 19.2 ഓവറിൽ 150-ന് പുറത്ത്.

ജോസ് ബട്ട്‌ലർ (73), ജോണി ബെയർസ്റ്റോ (30) എന്നിവരുടെ മികച്ച ബാറ്റിങ്ങിലാണ് ഇംഗ്ലണ്ട് പൊരുതാവുന്ന സ്കോറിലെത്തിയത്. കിവീസിനായി ഇഷ് സോധി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ മാർട്ടിന് ഗപ്ടിലിനും(41) ഇഷ് സോധിക്കും(25) മാത്രമേ പിടിച്ചുനിൽക്കാനായുള്ളൂ. നാല് വിക്കറ്റെടുത്ത മാർക്ക് വുഡും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആദിൽ റഷീദുമാണ് കിവീസിനെ തകർത്തത്.