: പീയൂഷ് ചൗളയെയും കേദാർ യാദവിനെയും കളിപ്പിച്ചതിന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത്, ധോനിയെ നിശിതമായി വിമർശിച്ചു. “ഈ സീസണിൽ ധോനിയുടെ ടീം തിരഞ്ഞെടുപ്പ് അങ്ങേയറ്റം അസംബന്ധമായിരുന്നു. എന്ത് സ്പാർക്കാണ് കേദാറിലും ചൗളയിലും ധോനി കണ്ടത്. എൻ. ജഗദീശനെപ്പോലുള്ള കളിക്കാരെ പുറത്തിരുത്തിയാണ്, ക്രീസിൽ സ്കൂട്ടറിൽപ്പോയി വേഗത്തിൽ മടങ്ങിവരുന്ന കേദാറിനെപ്പോലുള്ളവരെ കളിപ്പിക്കുന്നത്. ജഗദീശന് ഒരു കളിയാണ് കിട്ടിയത്, അതിൽ 33 റൺസെടുക്കുകയും ചെയ്തു. എന്താണ് ധോനിയുടെ ഇടപാട്? ക്യാപ്റ്റന്റെ ഒരു ന്യായീകരണവും വിലപ്പോവില്ല -ശ്രീകാന്ത് പറഞ്ഞു.