ന്യൂഡൽഹി: ഇന്ത്യൻ വനിതാ ടീം പരിശീലകസ്ഥാനമൊഴിഞ്ഞ് മേയ്‌മോൾ റോക്കി. മലയാളിയായ പരിശീലക നാലുവർഷമായി ദേശീയ ടീമിന്റെ ചുമതലവഹിച്ചുവരികയായിരുന്നു.

വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നത്. അങ്കമാലി സ്വദേശിയായ മേയ്‌മോൾ ഗോവയിലാണ് സ്ഥിരതാമസം. വനിതാ ഫുട്‌ബോളിൽ ഇന്ത്യൻ ടീമിന് മേൽവിലാസമുണ്ടാക്കിയാണ് പരിശീലകസ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത്. 2018-ൽ ഒളിമ്പിക് യോഗ്യതയുടെ രണ്ടാം റൗണ്ടിൽ ചരിത്രത്തിലാദ്യമായി ഇന്ത്യൻ ടീം കടന്നത് മേയ്‌മോളുടെ കീഴിലായിരുന്നു. 2019-ൽ സാഫ് ചാമ്പ്യൻഷിപ്പും ദക്ഷിണേഷ്യൻ ഗെയിംസിൽ സ്വർണവും നേടി.