തിരുവനന്തപുരം: അടുത്ത ഫെബ്രുവരിയില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. മൂന്നുവീതം ഏകദിന, ട്വന്റി 20 മത്സരങ്ങളാണ് വെസ്റ്റിന്‍ഡീസ് ഇന്ത്യയില്‍ കളിക്കുക. ഫെബ്രുവരി 20-ന് അവസാന ട്വന്റി-20 മത്സരമാകും കാര്യവട്ടത്ത് നടക്കുക. ഫെബ്രുവരി ഏഴിനാണ് ഏകദിനമത്സരം ആരംഭിക്കുന്നത്. മറ്റൊരു അന്താരാഷ്ട്ര മത്സരവും ഇവിടെ നടക്കാൻ സാധ്യതയുണ്ട്.

ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വിജയ് ഹസാരെ ട്രോഫി, രഞ്ജി ട്രോഫി മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടക്കും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്, കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ.) മംഗലപുരം സ്റ്റേഡിയം, തുമ്പ സെയ്‌ന്റ് സേവ്യേഴ്‌സ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം.