മനില: ഫിലിപ്പീൻസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ലോകോത്തര ബോക്‌സിങ് താരം മാനി പാക്വിയാവോ. അടുത്തവർഷമാണ് ഫിലിപ്പീൻസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഭരണകക്ഷിയായ പി.ഡി.പി. ലബാൻ പാർട്ടിയുടെ പ്രസിഡന്റാണ് പാക്വിയാവോ. 2016 മുതൽ ഫിലിപ്പീൻസ് സെനറ്റർകൂടിയാണ്. എന്നാൽ നിലവിലെ പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെർട്ടന്റെ ഭരണത്തെയും അഴിമതിയെയും വിമർശിച്ചുകൊണ്ടാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പാക്വിയാവോ പ്രഖ്യാപിച്ചത്. ഡ്യൂർട്ടൻ-പാക്വിയാവോ വിഭാഗങ്ങൾ തമ്മിൽ കടുത്ത ഭിന്നതയുണ്ട്. എട്ട് വ്യത്യസ്ത വിഭാഗങ്ങളിൽ ലോകകിരീടം നേടിയ ഏക പ്രൊഫഷണൽ ബോക്‌സറായ പാക്വിയാവോയ്ക്ക് 42 വയസ്സുണ്ട്.