ന്യൂഡൽഹി: ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ടീം നായകസ്ഥാനം ഉപേക്ഷിക്കാനുള്ള വിരാട് കോലിയുടെ തീരുമാനം തന്നെ ഞെട്ടിച്ചുവെന്ന് വെസ്റ്റിൻഡീസ് ഇതിഹാസതാരം ബ്രയാൻ ലാറ. വരുന്ന ഒക്ടോബർ-നവംബറിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുശേഷം നായകസ്ഥാനം ഉപേക്ഷിക്കുമെന്ന് കഴിഞ്ഞദിവസം കോലി വ്യക്തമാക്കിയിരുന്നു.

‘നായകൻ എന്ന നിലയിൽ കോലിയുടെ ആദ്യ ട്വന്റി 20 ലോകകപ്പാണിത്. ഇനിയൊരു ലോകകപ്പിൽ അദ്ദേഹം ടീമിനെ നയിക്കില്ല. അതെനിക്ക് ഞെട്ടലുണ്ടാക്കി. തന്റെ ജോലി നന്നായിചെയ്ത കോലി ക്രിക്കറ്റിലെ വൻശക്തികൾക്കെതിരേ ജയംനേടി. ചിലപ്പോൾ കൂടുതൽ മെച്ചപ്പെട്ട പ്രകനടത്തിനുവേണ്ടിയാകാം ഈ തീരുമാനം’- ലാറ പറഞ്ഞു.