മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്‌ബോളിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്റർ മിലാന് വമ്പൻജയം. ബോളോണയെ 6-1-ന് തോൽപ്പിച്ചു. എഡിൻ സെക്കോ ഇരട്ടഗോൾ (62, 68) നേടി. ലൗട്ടാറോ മാർട്ടിനെസ് (6), മിലൻ സ്‌ക്രീനിയർ (30), നിക്കോളോ ബാരെല്ല (34), മാത്തിയാസ് വെസിനോ (54) എന്നിവരും സ്‌കോർ ചെയ്തു.

അർതർ തിയെറ്റ (86) ബൊളോണയുടെ ആശ്വാസഗോൾ നേടി.

മറ്റൊരു മത്സരത്തിൽ അറ്റ്‌ലാന്റ സലെർനിറ്റാനയെ കീഴടക്കി (1-0). ദുവാൻ സാപറ്റ (75) വിജയഗോൾ നേടി. നാല് കളിയിൽ പത്തു പോയന്റുള്ള ഇന്റർ ഒന്നാംസ്ഥാനത്തുണ്ട്. ഏഴ് പോയന്റുള്ള അറ്റ്‌ലാന്റ ഏഴാംസ്ഥാനത്താണ്.