മഡ്രിഡ്: സ്വന്തം ഗ്രൗണ്ടിൽ സമനിലയിൽ കുരുങ്ങി അത്റ്റലിക്കോ മഡ്രിഡ്. സ്പാനിഷ് ലാലിഗ ഫുട്‌ബോളിൽ നിലവിലെ ചാമ്പ്യന്മാരെ അത്‌ലറ്റിക് ബിൽബാവോയാണ് ഗോൾരഹിത സമനിലയിൽ തളച്ചത്.

കളിയുടെ 78-ാം മിനിറ്റിൽ സ്‌ട്രൈക്കർ ജാവോ ഫെലിക്സ് ചുവപ്പുകാർഡ് കണ്ടത് അത്‌ലറ്റിക്കോ മഡ്രിഡിന് തിരിച്ചടിയായി. ലീഗിൽ ടീമിന്റെ രണ്ടാം സമനിലയാണിത്. അഞ്ച് കളിയിൽ 11 പോയന്റുമായി അത്‌ലറ്റിക്കോ മഡ്രിഡ് ഒന്നാംസ്ഥാനത്താണ്.