ലണ്ടൻ: യൂറോകപ്പ് ഫുട്ബോൾ ഫൈനലിനുശേഷം വെബ്ലി സ്റ്റേഡിയം പരിസരത്തുണ്ടായ ആക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിന് യുവേഫയുടെ അച്ചടക്കനടപടി. ഒരു മത്സരത്തിൽ കാണികൾക്ക് വിലക്കും 87 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.

യൂറോകപ്പ് ഫൈനലിൽ ഇറ്റലിയോട് ഇംഗ്ലണ്ട് തോറ്റതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്. 56 പേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. വിലക്കായതിനാൽ ഇംഗ്ലണ്ടിന്റെ അടുത്ത ഹോം മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാകും.