കോഴിക്കോട്: സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിന്റെ പരിശീലനക്യാമ്പ് തുടങ്ങി. മുഖ്യപരിശീലകൻ ബിനോ ജോർജിന്റെ നേതൃത്വത്തിലാണ് പത്തുദിവസത്തെ ക്യാമ്പ്.

ദേവഗിരി സെയ്‌ന്റ് ജോസഫ്സ് കോളേജ് മൈതാനത്ത് നടക്കുന്ന ക്യാമ്പിൽ 35 താരങ്ങളുണ്ട്. എറണാകുളത്തുനടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കളിച്ചവരാണ് കൂടുതലും. പ്രമുഖ ക്ലബ്ബുകളുടെ കളിക്കാരുമുണ്ട്. ഏറ്റവും മികച്ചവരെ കണ്ടെത്തുകയാണ് ക്യാമ്പിന്റെ ലക്ഷ്യമെന്ന് ബിനോ ജോർജ് പറഞ്ഞു. സഹപരിശീലകനായി പി.ജി. പുരുഷോത്തമനും ഗോൾ കീപ്പിങ്‌ പരിശീലകനായി സജി ജോയിയും ക്യാമ്പിലുണ്ട്.

കോവിഡിനെത്തുടർന്ന് കഴിഞ്ഞ സീസണിൽ സന്തോഷ് ട്രോഫി നടന്നിരുന്നില്ല. ഇത്തവണ അവസാനവട്ട മത്സരങ്ങൾ നവംബറിൽ മലപ്പുറത്താകുമെന്ന് കരുതുന്നു.