കൊച്ചി: ഐ.എസ്.എൽ. അടുത്ത സീസണിലേക്കുള്ള ഔദ്യോഗിക പങ്കാളിയായി ഏഥർ എനർജിയെ കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രഖ്യാപിച്ചു. തുടർച്ചയായ രണ്ടാം വർഷമാണ് ഏഥർ എനർജി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പങ്കാളിയാകുന്നത്. ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് ഇലക്‌ട്രിക് സ്കൂട്ടർ നിർമാതാക്കളും പ്രമുഖ ഇലക്‌ട്രിക് ഇരുചക്രവാഹന നിർമാതാക്കളുമാണ് ഏഥർ എനർജി.

ഏഥറിനെപ്പോലെയുള്ള ബ്രാൻഡുമായുള്ള പങ്കാളിത്തം അതിന്റെ രണ്ടാം വർഷത്തിലേക്ക് കടക്കുന്നതിൽ സന്തുഷ്ടരാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. തുടർച്ചയായ രണ്ടാം വർഷവും അസോസിയേറ്റ് പാർട്ണർ എന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്‌ പിന്തുണ നൽകുന്നതിൽ സന്തോഷമുണ്ടെന്ന് ഏഥർ എനർജി മാർക്കറ്റിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡയറക്ടർ നിലയ് ചന്ദ്ര പറഞ്ഞു.