കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ക്ലബ്ബുകളായ എ.ടി.കെ. മോഹൻ ബഗാന്റെയും ബെംഗളൂരു എഫ്.സി.യുടെയും എ.എഫ്.സി. കപ്പ് മത്സരങ്ങൾ മാലദ്വീപിൽ നടക്കും.

ബെംഗളൂരു എഫ്.സി.യും മാലദ്വീപ് ക്ലബ്ബ് ഈഗിൾസും തമ്മിലുള്ള പ്ലേ ഓഫ് മത്സരം ഓഗസ്റ്റ് 15-ന് നടക്കും. ഇതിലെ വിജയികൾ ഗ്രൂപ്പ് ഡി-യിലെത്തും. എ.ടി.കെ. ബഗാൻ, മാലദ്വീപ് ക്ലബ്ബ് മാസിയ, ബംഗ്ലാദേശ് ക്ലബ്ബ് ബഷുന്ധര കിങ്‌സ് ടീമുകളാണ് ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് മത്സരങ്ങൾ ഓഗസ്റ്റ് 18-ന് ആരംഭിക്കും.