ടോക്യോ: ഒളിമ്പിക്സിനെത്തിയ രണ്ട് കായികതാരങ്ങൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കൻ വനിതാ ജിംനാസ്റ്റിനും ചെക്ക് ബീച്ച് വോളി താരത്തിനുമാണ് രോഗബാധ. ഇതിൽ ചെക്ക് താരം ഒളിമ്പിക് വില്ലേജിലായിരുന്നു.

കോവിഡ് ഒളിമ്പിക്സിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് ഇതുവരെ 60 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് കായികതാരങ്ങളുണ്ട്.

ഒളിമ്പിക്സ് വില്ലേജിലെത്തിയശേഷം നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു.