ടോക്യോ: ഇന്ത്യയുടെ അമ്പെയ്ത്ത്, ടേബിൾ ടെന്നീസ്, റോവിങ്, സെയ്‌ലിങ്, ബാഡ്മിന്റൺ താരങ്ങൾ ടോക്യോയിൽ പരിശീലനം തുടങ്ങി. ബാഡ്മിന്റണിൽ സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയുമാണ് ഗെയിംസ് വില്ലേജിയിൽ പരിശീലനത്തിനിറങ്ങിയത്. ടേബിൾ ടെന്നീസിൽ ശരത് കമാലും സതിയൻ ജ്ഞാനശേഖരനും അമ്പെയ്ത്തിൽ അതാനുദാസ്, ദീപിക കുമാരി, റോവിങ്ങിൽ അർജുൻ ലാൽ, അരവിന്ദ് സിങ് എന്നിവരും പരിശീലിച്ചു.