സൂറിച്ച്: വനിതാ ഫുട്‌ബോൾ റാങ്കിങ്ങിൽ ഇന്ത്യ മുന്നോട്ട്. രണ്ടു സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ 53-ാം സ്ഥാനത്തെത്തി. 2013-ൽ 49-ാം സ്ഥാനത്തേക്കുയർന്നതാണ് ടീമിന്റെ മികച്ച നേട്ടം.

അമേരിക്ക ഒന്നാംസ്ഥാനത്ത് തുടരുമ്പോൾ ജർമനി രണ്ടാമതും ഫ്രാൻസ് മൂന്നാമതുമുണ്ട്.