ബെർലിൻ: ജർമൻ ബുണ്ടസ് ലിഗ ഫുട്‌ബോളിൽ ഗോൾ നേടുന്ന പ്രായംകുറഞ്ഞ താരമായി ബൊറൂസ്സിയ ഡോർട്മുൺഡിന്റെ യൂസഫ മൗകോകോ. യൂണിയൻ ബെർലിനെതിരേയാണ് നേട്ടം. വെള്ളിയാഴ്ച ഗോൾ നേടുമ്പോൾ 16 വർഷവും 28 ദിവസവുമാണ് പ്രായം.

60-ാം മിനിറ്റിൽ മാർക്കോ റൂസിന്റെ പാസിൽനിന്നാണ് ഗോൾ നേടിയത്. മത്സരത്തിൽ യൂണിയൻ ബെർലിൻ ജയിച്ചു(2-1). ഈവർഷം മേയ് മാസത്തിൽ ബയേർ ലേവർക്യൂസന്റെ ഫ്ളോറിൻ റിറ്റ്‌സ് സൃഷ്ടിച്ച റെക്കോഡാണ് തകർന്നത്. ബയേൺ മ്യൂണിക്കിനെതിരേ ഗോൾ നേടുമ്പോൾ റിറ്റ്‌സിന് പ്രായം 17 വർഷവും 34 ദിവസവുമായിരുന്നു.

തായ് വോ അവോനിയി (57), മർവിൻ ഫെഡറിക്ക് (78) എന്നിവരുടെ ഗോളുകളിലാണ് യൂണിയൻ ബെർലിൻ ജയിച്ചത്.