റോം: ഇറ്റാലിയൻ സീരി എ ഫുട്‌ബോളിൽ എ.എസ്. റോമ, ടോറീനോയെ തോൽപ്പിച്ചു (3-1). ഹെൻറിക് മഖിതാര്യൻ (27), ജോർഡാൻ വെർടൗട്ട് (പെനാൽട്ടി 43), ലോറൻസോ പെല്ലഗ്രീനി (68) എന്നിവർ വിജയികൾക്കായി സ്കോർ ചെയ്തു. ടോറീനോയുടെ ഗോൾ ആന്ദ്രെ ബെലോട്ടി (73) നേടി.