എസ്‌പോ: ഡേവിഡ് കപ്പ് ടെന്നീസ് ലോക ഗ്രൂപ്പ് വണ്ണിൽ ഇന്ത്യയ്ക്കെതിരേ ഫിൻലൻഡിന് ലീഡ് (2-0). ആതിഥേയർ രണ്ട് സിംഗിൾസ് മത്സരങ്ങളിലും ഇന്ത്യയെ തോൽപ്പിച്ചു. ഡബിൾസിലും റിവേഴ്‌സ് സിംഗിൾസുകളിലും ജയിച്ചാലേ ഇന്ത്യയ്ക്ക് അടുത്ത റൗണ്ടിൽ കടക്കാനാകൂ.

ആദ്യ സിംഗിൾസിൽ ലോക റാങ്കിങ്ങിൽ 165-ാം സ്ഥാനത്തുള്ള ഇന്ത്യൻ താരം പ്രജ്‌നേഷ് ഗുണേശ്വരൻ 419-ാം റാങ്കുകാരനായ ഓറ്റോ വിർട്ടാനെനിനോട് തോറ്റു (3-6, 6-7). മത്സരം ഒരു മണിക്കൂറും 25 മിനിറ്റും നീണ്ടുനിന്നു. രണ്ടാം സിംഗിൾസിൽ, 187-ാം റാങ്കിലുള്ള ഇന്ത്യയുടെ രാംകുമാർ രാമനാഥൻ 74-ാം സ്ഥാനത്തുള്ള എമിൽ റൂസുവോറിയോട് കീഴടങ്ങി (4-6, 5-7).