പാരീസ്: ഫ്രഞ്ച് ഫുട്‌ബോൾ ക്ലബ്ബ് പി.എസ്.ജി.യിൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ കണക്കുകൾ പുറത്തുവന്നു. മൂന്ന് സീസണുകളിലേക്ക് ഏകദേശം 950 കോടി രൂപയാണ് അർജന്റീന താരത്തിന് ലഭിക്കുക.

ആദ്യ സീസണിൽ 260 കോടിയും പിന്നീടുള്ള രണ്ട് സീസണുകളിൽ 345 കോടി വീതവും. 21 വർഷത്തെ കരിയറിന് ശേഷമാണ് സ്പാനിഷ് ക്ലബ്ബ് എഫ്.സി. ബാഴ്‌സലോണ വിട്ട് മെസ്സി പി.എസ്.ജി.യിൽ എത്തിയത്. പ്രതിഫലത്തെക്കുറിച്ച് വ്യത്യസ്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഫ്രഞ്ച് മുൻനിരമാധ്യമാണ് പുതിയ കണക്ക് പുറത്തുവിട്ടത്. നിലവിൽ ബ്രസീൽ സൂപ്പർതാരം നെയ്മർക്ക് നൽകുന്നതിനൊപ്പമുള്ള വാർഷിക പ്രതിഫലമാണ് മെസ്സിക്കും നൽകുന്നത്. അടുത്ത സീസണാകുമ്പോഴേക്കും പ്രതിഫലത്തിൽ നെയ്മറെ മറികടക്കും. ഫ്രഞ്ച് താരം കൈലിയൻ എംബാപ്പെക്ക് 216 കോടി രൂപ വാർഷിക പ്രതിഫലമുണ്ട്.