ടോക്യോ: ഈവർഷം നടത്താനിരിക്കുന്ന ഒളിമ്പിക്സ് ഉപേക്ഷിക്കണമെന്ന് ടോക്യോയിലെ ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു. ജൂലായ് 23-മുതൽ ടോക്യോയിലാണ് ഒളിമ്പിക്സ് നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് കേസുകൾ വൻതോതിൽ കൂടിയതിനാൽ ടോക്യോയിലെ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണെന്നും ആരോഗ്യവിഭാഗം അതിന്റെ പരമാവധി പ്രയത്നത്തിലാണെന്നും രോഗികൾ കൂടിയാൽ നിയന്ത്രണം നഷ്ടമാകുമെന്നും ഡോക്ടർമാർ പറഞ്ഞു.

മേയ് 31-വരെ ടോക്യോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.